Skip to main content

നവകേരള ലോട്ടറിക്ക് ജില്ലയില്‍ മികച്ച വില്‍പ്പന

 

* ഇന്നലെ നാലു മണിവരെ വില്‍പ്പന ഒന്നരലക്ഷം കടന്നു
* തിങ്കളാഴ്ച നറുക്കെടുക്കും

നവകേരള നിര്‍മിതി ലക്ഷ്യമാക്കി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കിയ നവകേരളം ലോട്ടറിക്ക് ജില്ലയില്‍ മികച്ച വില്‍പ്പന.  ഇന്നലെ (ഒക്‌ടോബര്‍12) വൈകുന്നേരം നാലു മണി വരെ 1,56,080 ടിക്കറ്റുകള്‍ ജില്ലയില്‍ വില്‍പ്പന നടത്തിയതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.  നിലവിലുള്ള ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് പുറമേ രാഷ്ട്രീയ-സാംസ്‌ക്കാരിക-സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ സംഘങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കും താല്‍ക്കാലിക ഏജന്‍സി നല്‍കിയിരുന്നു.  പൂര്‍ണമായും സൗജന്യമായാണ് ഈ താല്‍ക്കാലിക ഏജന്‍സികള്‍ നല്‍കിയത്.  നവകേരള ഭാഗ്യക്കുറിയുടെ പ്രചരണാര്‍ഥം ഭാഗ്യക്കുറി വകുപ്പും കുടുംബശ്രീ മിഷനും ചേര്‍ന്ന് രംഗശ്രീ ഗ്രൂപ്പുകള്‍ മുഖേന തെരുവു നാടകം അവതരിപ്പിച്ചതും വില്‍പ്പനയില്‍ വലിയ സഹായമുണ്ടാക്കി.  വരുന്ന തിങ്കളാഴ്ചയാണ് (ഒക്‌ടോബര്‍ 15) നറുക്കെടുപ്പ്.
(പി.ആര്‍.പി. 2483/2018)

 

date