Post Category
ആയൂര്‍ധാര മരുന്ന് ഏജന്‍സി
സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാര മരുന്ന് ഉത്പാദന കേന്ദ്രത്തിലെ ആയൂര്‍വേദ മരുന്നുകളുടെ മൊത്ത, ചില്ലറ വ്യാപാര ഏജന്സിയെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഏജന്‍സിയെടുക്കാം. താത്പര്യമുള്ളവര്‍ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അഞ്ചേരി, തൃശൂര്‍ - 680006 എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2354851, 9446060604 എന്ന നമ്പറില്‍ ലഭിക്കും.
(പി.ആര്.പി. 2486/2018)
date
- Log in to post comments