Skip to main content

കരുതലും കൈത്താങ്ങും : നെടുമങ്ങാട് താലൂക്കിൽ 470 മുൻഗണനാ കാർഡുകൾ നൽകി

നെടുമങ്ങാട് താലൂക്ക് അദാലത്തിൽ 470 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. താലൂക്ക് തല അദാലത്തിൽ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിൽ എഎവൈ/ഗുരുതര രോഗസംബന്ധിയായതും തെളിമപദ്ധതി വഴിയും 624 അപേക്ഷകളാണ് ലഭിച്ചത്. എല്ലാ അപേക്ഷകളിലും പൂർണ നടപടി സ്വീകരിച്ചു.

ഇതിൽ 470 അപേക്ഷകർക്കാണ് അന്ത്യോദയാ അന്നയോജന (മഞ്ഞ) / മുൻഗണനാ (ചുവപ്പ്) റേഷൻ കാർഡുകൾ അനുവദിച്ചത്. 329 അന്ത്യോദയാ അന്നയോജന കാർഡുകളും 141 പി.എച്ച്.എച്ച് കാർഡുകളും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വിതരണം ചെയ്തു.

date