Post Category
അജിത്കുമാറിന് ജനന സർട്ടിഫിക്കറ്റിന്റെ കുരുക്കഴിച്ച് അദാലത്ത്
ആധാർ പുതുക്കിയപ്പോഴാണ് കോലിയക്കോട് ചിറ്റാരിക്കോണത്ത് വീട്ടിൽ അജിത്കുമാറിന് ജനനത്തിയതി മാറിപ്പോയത്. പാസ്പോർട്ട് പുതുക്കാൻ നൽകിയപ്പോൾ ആധാറിലെ ജനന തിയ്യതി കുരുക്കായി. മുൻപ് ജനന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ 55 വയസുള്ള അജിത്കുമാർ പുതിയ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയയായിരുന്നു.
ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകി. നെടുമങ്ങാട് താലൂക്ക് അദാലത്തിൽ ഏറെ നാളായുള്ള പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, അജിത്കുമാറിന് ജനന സർട്ടിഫിക്കറ്റ് കൈമാറി. തന്നെ ഏറെ വലച്ച പ്രശ്നത്തിന് അദാലത്തിൽ പരിഹാരമായതിന്റെ ആശ്വാസത്തിലാണ് അജിത്കുമാർ.
date
- Log in to post comments