Skip to main content

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നിയമനം

 

ഇടുക്കി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേക്കും എറണാകുളം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലെ ഒഴിവു വരുന്ന മുഴുവന്‍ സമയ വനിതാ അംഗത്തിന്റെ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവരും 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കോമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. അഞ്ചു വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണ് ആദ്യം അതുവരെ) ആണ് നിയമന കാലാവധി. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫിസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ ഒക്ടോബര്‍ 25നു മുന്‍പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍മാരില്‍നിന്നു ലഭിക്കുന്ന അപേക്ഷകളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കില്ല.
(പി.ആര്‍.പി. 2487/2018)

 

 

date