Skip to main content

പരപ്പയിലും കുമ്പളയിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍;പരപ്പ ഓഫീസ് ഉദ്ഘാടനം

 സഹകരണ വകുപ്പിനു കീഴില്‍ ജില്ലയിലെ പുതിയ രണ്ട് താലൂക്കുകളിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസുകള്‍  തുറക്കും. ഇന്ന്(13) രാവിലെ 10.30ന് വെള്ളരിക്കുണ്ട് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസ് പരപ്പയില്‍ രാജഗോപാലന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഒന്‍പത് സഹകരണ ബാങ്കുകളും ഒരു പ്രാഥമാക കാര്‍ഷിക ഗ്രാമ വികസന ബാങ്കും ഉള്‍പ്പെടെ    58 സംഘങ്ങളാണ്  പുതിയ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഓഫീസിനു കീഴിലുണ്ടാകുക.
    മഞ്ചേശ്വരം താലൂക്കിലെ ഓഫീസ് കുമ്പളയിലാണ് തുറക്കുന്നത്.  ഒക്‌ടോബര്‍ 16 ന് പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ. യുടെ അധ്യക്ഷതയില്‍  പി.കരുണാകരന്‍ എം.പി. യാണ് ഓഫീസ് ഉദ്ഘാടനം ചെയ്യും. നാലു സഹകരണ ബാങ്കുകളും, ഒരു കാര്‍ഷിക  ഗ്രാമ വികസന ബാങ്കും ഉള്‍പ്പെടെ 69 സംഘങ്ങളാണ് പുതിയ മഞ്ചേശ്വരം സര്‍ക്കിള്‍ ഓഫീസിനു കീഴിലുണ്ടാകുക.
     രണ്ടു പുതിയ ഓഫീസുകളിലേക്കും പുതിയ തസ്തികകള്‍ സൃഷ്ടിച്ച്  അസിസ്റ്റന്റ് രജിസ്ട്രാര്‍മാരെയും ഓഫീസ് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചു കഴിഞ്ഞു.  കൂടാതെ ക്ലര്‍ക്ക്. പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളുും സര്‍ക്കാര്‍ അനുവദിച്ചു. നിലവിലെ കാസര്‍കോട്്, ഹോസ്ദുര്‍ഗ്ഗ് ഓഫീസുകളില്‍ നിന്ന് ഈ ഓഫീസുകളിലേക്ക് ഓരോ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിയമിച്ചു.      നിലവിലെ ഓഡിറ്റ് വിഭാഗം പഴയ പോലെ കാസര്‍കോട് , ഹോസ്ദുര്‍ഗ്ഗ് അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്)  ന് കീഴില്‍ തുടരും.  

date