Post Category
കരുതലും കൈത്താങ്ങും : നെടുമങ്ങാട് താലൂക്ക് അദാലത്തിൽ തീർപ്പാക്കിയത് 1,418 അപേക്ഷകൾ
**ചിറയിൻകീഴ് താലൂക്ക് അദാലത്ത് ഇന്ന് (ഡിസംബർ 13)
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നെടുമങ്ങാട് താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 1,621 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 1,418 അപേക്ഷകൾ തീർപ്പാക്കി. 203 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. പുതിയതായി 914 അപേക്ഷകളാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ട് ലഭിച്ചത്.
ചിറയിൻകീഴ് താലൂക്ക് അദാലത്ത് വെള്ളിയാഴ്ച
ചിറയിൻകീഴ് താലൂക്ക് അദാലത്ത് ഇന്ന് (ഡിസംബർ 13) ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. ചിറയിൻകീഴ് താലൂക്കിൽ വ്യാഴാഴ്ച (ഡിസംബർ 12 ,വൈകിട്ട് നാല് മണി വരെ) വരെ 443 അപേക്ഷകളാണ് ലഭിച്ചത്.
date
- Log in to post comments