Skip to main content

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്

 

ഒറ്റപ്പാലം താലൂക്കിലെ, മുന്‍ഗണന കാഡുകളിലെ (മഞ്ഞ, പിങ്ക്) മസ്റ്ററിങ് പൂര്‍ത്തിയാകാത്തതിനാല്‍ പഞ്ചായത്ത്/റേഷന്‍ കട തലത്തില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെ  മസ്റ്ററിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇനിയും മസ്റ്ററിങ് ചെയ്യാത്തവര്‍ അപ്‌ഡേറ്റ് ചെയ്ത ആധാര്‍ കാര്‍ഡ്,  ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ എന്നിവ ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഡിസംബര്‍ 14 ന് ചളവറ പഞ്ചായത്ത് ഓഫീസ്, പൂക്കോട്ട് കാവ് എ.ആര്‍.ഡി 53 റേഷന്‍കട, തിരുവാഴിയോട് എ.ആര്‍.ഡി 104 റേഷന്‍കട,  തോട്ടര എ.ആര്‍.ഡി 201 റേഷന്‍ കട,  സൊസൈറ്റി പടി എ.ആര്‍.ഡി 52 റേഷന്‍കട,  കടമ്പഴിപ്പുറം ജങ്ഷന്‍ എ.ആര്‍.ഡി 44 റേഷന്‍കട, പുലാപ്പറ്റ എ.ആര്‍.ഡി 46 റേഷന്‍ കട, തൃക്കടീരി എ.ആര്‍.ഡി റേഷന്‍ കട എന്നിവിടങ്ങളിലും ഡിസംബര്‍ 15 ന് അമ്പലവട്ടം, പനമണ്ണ എ.ആര്‍.ഡി 71 റേഷന്‍കട,  പാലകോട്ട് തെരുവ് എ.ആര്‍.ഡി 72 റേഷന്‍കട, പാവുകോണം റേഷന്‍കട 73,  കോതകുറിശ്ശി റേഷന്‍ കട 113, പത്തന്‍കുളം എ.ആര്‍.ഡി 114 എന്നിവിടങ്ങളിലുമാണ് ക്യാമ്പുകള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466-2244397.

date