Skip to main content

അനര്‍ട്ട് - 'ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി' : ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ വിതരണം ചെയ്തു

 

അനര്‍ട്ട് (ANERT) നടപ്പിലാക്കുന്ന ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയുടെ ഭാഗമായി ഇന്‍ഡക്ഷന്‍ അടുപ്പുകളും പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണാടി സില്‍കോ സഹകരണ സംഘം ഓഫീസില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ പി. വിജീഷ് കുമാര്‍, സംഘം പ്രസിഡന്റ് ആര്‍. സേതുമാധവന്‍, സെക്രട്ടറി കെ.ആര്‍ ഷീബ, കെ.സര്‍വരാജ്, കെ. മാലി, എം. വിജയകുമാരന്‍, പി. എം. ഷാ, എസ്. ധന്യ, ടി. ബി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭ്യമാക്കുന്നതിനുവേണ്ടി അനര്‍ട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി.   ലൈഫ് മിഷന്‍, പുനര്‍ഗേഹം വഴി നിര്‍മിച്ചു നല്‍കിയ വീടുകളിലും, പട്ടിക ജാതി വകുപ്പ് നിര്‍മിച്ചു നല്‍കിയ വീടുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
(ഫോട്ടോ അടിക്കുറിപ്പ്: അനര്‍ട്ട് നടപ്പിലാക്കുന്ന ഹരിത ഊര്‍ജ്ജ വരുമാന പദ്ധതിയുടെ ഭാഗമായി ഇന്‍ഡക്ഷന്‍ അടുപ്പുകളും പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിക്കുന്നു. )

date