Post Category
വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ്
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവാക്കള്‍ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് നടത്തുന്നതിന് സര്‍ക്കാര്‍/ എയ്ഡഡ്/ അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല് - ചര്‍ച്ച് കമ്മറ്റികള്‍ തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിലാണ് കോഴ്‌സ് നടത്തുന്നത്. താല്പര്യമുള്ളവര്‍ പെരിന്തല്‍മണ്ണ (8301071846), വേങ്ങര (9072045179, 9895238815), ആലത്തിയൂര്‍ (9895733289), പൊന്നാനി(9072045179), വളാഞ്ചേരി(8301071846, 8714360186)എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ ഡിസംബര്‍ 19 നകം അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments