Post Category
ഡാക്ക് അദാലത്ത്
മഞ്ചേരി പോസ്റ്റല്‍ ഡിവിഷനുകീഴിലുള്ള ഡാക്ക് അദാലത്ത് ഡിസംബര്‍ 19ന് വൈകീട്ട് മൂന്നിന് പോസ്റ്റ് ഓഫീസ് സൂപ്രന്റിന്റെ ഓഫീസില്‍ നടക്കും. കൗണ്ടര്‍ സര്‍വീസ്, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ തുടങ്ങിയ സേവനങ്ങള്‍ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ `ഡിവിഷണല്‍ ഡാക്ക് അദാലത്ത്-ഡിസംബര്‍ 2024' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി സൂപ്രന്റ് ഓഫ് പോസ്റ്റ് ഓഫീസസ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി-676121 എന്ന വിലാസത്തില്‍ അയക്കണം. ഡിസംബര്‍ 17ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.
date
- Log in to post comments