Skip to main content

ഉമേശ് എം. സാലിയാന്‍ കേരള തുളു അക്കാദമി  ചെയര്‍മാന്‍

 പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനും നടനും നാടക സംവിധായകനുമായ ഉമേശ് എം. സാലിയാനെ കേരള തുളു അക്കാദമി പുതിയ ചെയര്‍മാനായി നിയമിച്ചു സര്‍ക്കാര്‍ ഉത്തരവായി. സാംസ്‌ക്കാരിക വകുപ്പാണ് ഇത് സംബന്ധച്ച് ഉത്തരവ് ഇറക്കിയത്. അക്കാദമി സെക്രട്ടറിയായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ മഞ്ചേശ്വരം വോര്‍ക്കാടി പാവളയിലെ പി. വിജയകുമാരനെയും നിയമിച്ചു. പി. കരുണാകരന്‍ എം.പി., പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., മുന്‍ സെക്രട്ടറി ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറാണ് ട്രഷറര്‍. കര്‍ണ്ണാടക സര്‍ക്കാരിന്റെ കര്‍ണ്ണാടക നാടക അക്കാദമിയില്‍ അംഗമായിരുന്ന ഉമേശ് നിരവധി കന്നട, തുളു നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കന്നട, മലായള സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു. അക്കാദമിയുടെ മുഖമാസികയായ തെമ്പറയുടെ പത്രാധിപ സ്ഥാനവും വഹിച്ചിരുന്നു.

date