Post Category
കരുതലും കൈത്താങ്ങും : ചിറയിൻകീഴ് താലൂക്കിൽ 80 മുൻഗണനാ കാർഡുകൾ നൽകി
ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ 80 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസിൽ എഎവൈ/ഗുരുതര രോഗസംബന്ധിയായതും തെളിമപദ്ധതി വഴിയും 92 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ അർഹത മാനദന്ധങ്ങൾക്ക് വിധേയമായി 80 അപേക്ഷകർക്കാണ് അന്ത്യോദയാ അന്നയോജന (മഞ്ഞ) / മുൻഗണനാ (ചുവപ്പ്) റേഷൻ കാർഡുകൾ അനുവദിച്ചത്. 76 അന്ത്യോദയാ അന്നയോജന കാർഡുകളും 4 പി.എച്ച്.എച്ച് കാർഡുകളും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വിതരണം ചെയ്തു.
date
- Log in to post comments