Skip to main content

പി.ജി.ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: പ്രൊഫൈൽ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരം

 

2024-25 അധ്യയന വർഷത്തെ പി.ജി.ആയുർവേദ കോഴ്സുകളിലെ മൂന്നാം ഘട്ട സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനുംന്യൂനതകൾ ഉള്ള പക്ഷം അവ തിരുത്തുന്നതിനുമുള്ള അവസരം ഡിസംബർ 16നു ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമായിരിക്കും. അപേക്ഷയിൽ ന്യൂനതയുണ്ടെങ്കിൽ വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 5652/2024

date