Skip to main content

സ്ട്രേ വേക്കൻസി അലോട്ട്മെന്റ് : അപാകതകൾ പരിഹരിക്കുന്നതിന് അവസരം

    2024-25 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്എന്നീ കോഴ്‌സുകളിൽ പ്രവേശനത്തിനായി ഡിസംബർ 10, 2024 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയുംഎൻ.ടി.എ നടത്തിയ നീറ്റ് (യു.ജി)-2024 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു.ജി)-2024  ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ഡിസംബർ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.

2024-25 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഡിസംബർ 10, 2024 ലെ വിജ്ഞാപന പ്രകാരം പുതുതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോഒപ്പ്നേറ്റിവിറ്റിപത്താം ക്ലാസ് സർട്ടിഫിക്കറ്റ്നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കുവാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും അവസരം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഡിസംബർ 15ന് രാത്രി 11.59 വരെ www.cee.kerala.gov.in മുഖേന മേൽ സൂചിപ്പിച്ച അപാകതകൾ പരിഹരിക്കാം.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471-252530.

പി.എൻ.എക്സ്. 5654/2024

date