Skip to main content

കേരള സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2024 ഡിസംബർ മാസം അവസാനം കോഴിക്കോട് വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുൻപ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻവികാസ് ഭവൻപി.എം. ജിതിരുവനന്തപുരം -33)നേരിട്ടോ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടുക (ഫോൺ80869872620471-2308630).

പി.എൻ.എക്സ്. 5655/2024

date