Skip to main content

സഹകരണവാരാഘോഷം: സംഘാടകസമിതി  ഓഫീസ് ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യാ സഹകരണവാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 14 ന് കാസര്‍കോടും സമാപനം 20 ന് കാഞ്ഞങ്ങാടും നടക്കും. സംസ്ഥാനതല ഉദ്ഘാടന-സമാപന പരിപാടികള്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ്ജില്ലാസഹകരണ ബാങ്ക് കെട്ടിടത്തില്‍ ആരംഭിച്ച സംഘാടകസമിതി ഓഫീസ് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 
    സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍വി മുഹമ്മദ് നൗഷാദ് അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എസിഎച്ച് കുഞ്ഞമ്പു, കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അംഗം കെ വി കൃഷ്ണന്‍, മാണിയാട്ട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എംവി കോമന്‍ നമ്പ്യാര്‍, ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ പി ഇസ്മായില്‍, മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി എം അനന്ത, കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എ സി അശോക്കുമാര്‍, മുട്ടത്തൊടി സര്‍വീസ്‌സഹകരണ ബാങ്ക് പ്രസിഡന്റ് ഇ അബൂബക്കര്‍, ജില്ലാസഹകരണ ബാങ്ക് ജോയിന്റ് ഡയറക്ടര്‍ ആന്റ് കണ്‍കറന്റ് ഓഡിറ്റര്‍ സുമാകുമാരി അമ്മ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
    ജില്ലാസഹകരണ ബാങ്ക് ഹാളില്‍ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. വിവിധ സബ്കമ്മറ്റികളുമായി ബന്ധപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ്‌വിശദമായ ചര്‍ച്ച നടന്നു. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ 65 സഹകരണസംഘങ്ങളില്‍ 65 ജൈവകൃഷിതോട്ടങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നവംബര്‍ ഏഴിന് ജില്ലയിലെ എല്ലാസഹകരണ സംഘങ്ങളിലും പതാക ദിനം ആചരിക്കാനും നവംബര്‍ 13 ന് വൈകുന്നേരം നാലിന് കാസര്‍കോട് നഗരത്തില്‍ വിളംബരജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലയിലെ നാല് താലൂക്കുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഏഴ്ദിവസങ്ങളിലായി സെമിനാറുകള്‍ സംഘടിപ്പിക്കും. പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. 

date