Skip to main content
കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി വി.എൻ. വാസവൻ മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്യുന്നു.  കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മുൻഗണന റേഷൻ കാർഡ് വിതരണം ചെയ്യുന്നു.

മുൻഗണനാ റേഷൻ കാർഡ് ലഭിച്ച ആഹ്ലാദത്തിൽ 10 കുടുംബങ്ങൾ

 കാത്തിരിപ്പിനൊടുവിൽ മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ അനുവദിച്ച് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മീനച്ചൽ താലൂക്കിലെ 10 കുടുംബങ്ങൾ. പലരും രോഗപീഡയാൽ വലയുന്നവർ, ചിലർ കാൻസറിനെ അതിജീവിച്ചവർ. സംസ്ഥാന സർക്കാറിന്റെ കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ താലൂക്ക്തല അദാലത്തിലാണ് മന്ത്രിമാരായ വി. എൻ. വാസവനും റോഷി അഗസ്റ്റിനും എ.എ.വൈ., പി.എച്ച്.എച്ച്. മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തത്. എഴാച്ചേരി രാമപുരം തെക്കേപ്പറമ്പിൽ തങ്കമ്മ തങ്കൻ, ഉഴവൂർ മോനിപ്പള്ളി പാരിപ്പള്ളിൽ നിഷാ മനോജ്, മേലുകാവ് പയസ് മൗണ്ട് വടക്കെമുളഞ്ഞനാൽ ചിന്നമ്മ മാത്യു, തലപ്പലം കടുവാമുഴി പാലത്തിനാൽ ഏലിക്കുട്ടി, ഈരാറ്റുപേട്ട നടക്കൽ പേകംപറമ്പിൽ ലൈല എന്നിവർക്കാണ് പി.എച്ച്.എച്ച്. വിഭാഗത്തിൽപ്പെട്ട കാർഡുകൾ ലഭിച്ചത്.
മൂന്നിലവ് വെള്ളം പത്താഴപുരയ്ക്കൽ സെലീനാമ്മ, കുറവിലങ്ങാട് പകലോമറ്റം പുല്ലുകാലായിൽ സനുമോൾ, തലനാട് അടുക്കം മുണ്ടപ്ലാക്കൽ എം.ജെ. പൗലോസ്, മേലുകാവ് ഇരുമാപ്രമറ്റം വടക്കേടത്ത് പ്രിയ, മേലുകാവ് കാനപ്പശ്ശേരിൽ ജോൺ ചാക്കോ എന്നിവർ എ.എ.വൈ വിഭാത്തിൽപ്പെട്ട കാർഡുകൾ ഏറ്റുവാങ്ങി. ഏറെ നാളത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷവും നന്ദിയും പങ്കുവച്ചാണ് കുടുംബങ്ങൾ അദാലത്തിൽ നിന്നു മടങ്ങിയത്.

date