Post Category
പോസ്റ്റ് ഓഫീസ് ആര്‍.ഡി : തുക നല്‍കിയാല്‍ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വങ്ങണം
സുരക്ഷിതമായ ലഘു സംമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് ആര്‍. ഡി. നിക്ഷേപകര്‍ക്ക് അംഗീകൃത ഏജന്റ്മാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ്. നിക്ഷേപകര്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ ഒടുക്കിയതിനുള്ള ആധികാരിക രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിനു മുന്‍പ് പാസ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടുത്തേണ്ടതാണെന്ന് തൃശ്ശൂര്‍ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2361566
date
- Log in to post comments