Skip to main content

സ്വയം തൊഴില്‍, ചെറുകിട സംരംഭം; അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് ജില്ലയിലെ നഗരസഭ നിവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ മിഷന്‍ എന്‍.യു.എല്‍.എം. പദ്ധതിയിലൂടെയാണ് മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായ ഒരു ലക്ഷത്തില്‍  താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീ പുരുഷന്‍മാര്‍ക്ക് അവസരം  നല്‍കുന്നത്.  സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വായ്പ പലിശയിന്മേല്‍ സബ്‌സിഡി നല്‍കുന്ന രീതിയിലായിരിക്കും സാമ്പത്തിക സഹായം.ബാങ്കുകള്‍ മുഖേനയാണ് സംരംഭകര്‍ക്കായി വായ്പകള്‍ ലഭ്യമാക്കുക. വ്യക്തി ഒന്നിന്  പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ് തുക. കൂട്ടു സംരംഭങ്ങള്‍ സ്ത്രീകള്‍ തനിയെയോ പുരുഷന്മാര്‍ തനിയെയോ ഇരുകൂട്ടരും ചേര്‍ന്നുള്ളതോ ആവാം. പക്ഷെ, ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെയാളുകള്‍ ഒരേ സംരംഭത്തില്‍ ഉള്‍പ്പെടുക സാധ്യമല്ല. അപേക്ഷകര്‍ പദ്ധതി മുഖേന സംഘടിപ്പിക്കുന്ന നാല് ദിവസത്തെ തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തില്‍ പങ്കെടുക്കണം.  താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 20-ന് കണ്ണന്‍നായര്‍ പാര്‍ക്കില്‍ 11 മണിക്ക് നടക്കുന്ന വിശദികരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് കാഞ്ഞങ്ങാട് നഗര സഭ സെക്രട്ടറി അറിയിച്ചു. 

date