Skip to main content

ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒഴിവ്; കൂടിക്കാഴ്ച ഒക്‌ടോബര്‍ 16ന് 

 ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപ്രതിയില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 16ന് രാവിലെ 10ന് നടക്കും. തസ്തിക:- സെക്യാട്രിസ്റ്റ്. യോഗ്യത:എംബിബിഎസ്, എംഡി,ഡിപിഎം,ഡിഎന്‍ബി, ടിസിഎംസി രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫീസര്‍:-എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. സൈക്യാടി പിജി ഉളളവര്‍ക്ക് മുന്‍ഗണന. ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ്:-  പ്രസ്തുത വിഷയത്തിലുള്ള എംഫില്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി ജി.ഡി.സി.പി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍:- പ്രസ്തുത വിഷയത്തിലുള്ള എംഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി.ഡി.പി.എസ്. ഡബ്ലിയു. നിശ്ചിത യോഗ്യതയുള്ളവര്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (അലോപ്പതി) അഭിമുഖത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0467 220 3118 

date