Post Category
ആടുവളര്‍ത്തല്‍ പരിശീലനം
കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ്, കാസര്‍കോട് - റീജണല്‍ എ.ഐ.സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 കര്‍ഷകര്‍ക്കായി നാലു ദിവസത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍ പരിശീലനം നല്‍കി. സ്പീഡ് വേ ഇന്നില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഉമ്മന്‍ പി.രാജ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ജാന്‍സി, കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.എസ്.രാജലക്ഷ്മി നന്ദി പറഞ്ഞു.
date
- Log in to post comments