Post Category
കേന്ദ്രപദ്ധതികളെക്കുറിച്ചുളള ബോധവല്‍ക്കരണം
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ചേറൂരില്‍ വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറേ സംഘടിപ്പിച്ച ദ്വിദിന ബോധവല്‍ക്കരണ പരിപാടി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രേംകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. വിവിധ ബാങ്കിങ്ങ് സേവനങ്ങള്‍, വിദ്യാഭ്യാസ വായ്‌പകള്‍, സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് റിസര്‍വ് ബാങ്ക് സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ വി ആര്‍ രാമചന്ദ്രന്‍ വിശദീകരിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടന കണ്‍സള്‍ട്ടന്റ്‌ഡോ. സി എ പ്രതീഷ് ക്ലാസ്സെടുത്തു. മാലിന്യസംസ്‌ക്കരണവും ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നജ്‌മ ടീച്ചറുടെ നേതൃത്വത്തില്‍ നടന്നു. ഐ സി ഡി എസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സൂപ്പര്‍വൈസര്‍മാരും അങ്കണവാടി അദ്ധ്യാപികരും ഹെല്‍പ്പര്‍മാരും പങ്കെടുത്തു.
date
- Log in to post comments