Skip to main content

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ നിയമനം

 

സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൊടുവായൂർ ഗവ. വികലാംഗ വൃദ്ധസദനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയ്ക്ക് എട്ടാംക്ലാസ് വിജയമാണ് യോഗ്യത. ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് എ.എൻ.എം കോഴ്സ് പാസായവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 50 വയസ്സ്. ഡിസംബർ 27 ന് രാവിലെ 10.30 ന് ഗവ. വികലാംഗ വൃദ്ധസദനത്തിൽ വെച്ച് അഭിമുഖം നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഉദ്യോഗാര്‍ഥികള്‍ എത്തണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923 251341.

date