Post Category
പ്രമോട്ടര്‍ നിയമനം
ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴില്‍ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമോട്ടറായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കുള്ള താത്കാലിക നിയമനമാണ്. പ്ലസ്ടു/ തതുല്യ യോഗ്യതയുള്ള, പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവരായിരിക്കണം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള താമസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 19 നുള്ളില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505005.
date
- Log in to post comments