Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ചിറ്റൂർ ഗവ. ഐ.ടി.ഐയിലും തൃശൂര്‍ ജില്ലയിലെ എങ്കക്കാട്, എടത്തിരുത്തി, എരുമപ്പെട്ടി, വരവൂർ, വി.ആർ.പുരം, ഹെർബർട്ട് നഗർ ഗവ. ഐ.ടി.ഐകളിലും അരിത്തമാറ്റിക് കാൽക്കുലേഷൻ കം ഡ്രോയിങ് (എ.സി.ഡി) വിഷയത്തില്‍ ഗസ്‌റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഏതെങ്കിലും ട്രേഡിൽ ഗവ. അംഗീകൃത മൂന്ന് വർഷ എഞ്ചിനീയറിങ് ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒഴികെ) ആണ് യോഗ്യത. വേതനം മണിക്കൂർ നിരക്കിൽ പ്രതിദിനം പരമാവധി 945 രൂപ ലഭിക്കും. നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 19 ന് രാവിലെ  10. 30 ന് തൃശ്ശൂർ ജില്ലയിലെ ഹെർബർട്ട് നഗർ ഗവ. ഐ.ടി.ഐയിൽ നടക്കും. താൽപര്യള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇൻ്റർവ്യൂവിന് നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2371451, 0487 2448155.

date