Skip to main content

വാഹനങ്ങള്‍ ആവശ്യമുണ്ട്

 

പാലക്കാട് റവന്യു ഡിവിഷന് കീഴിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് വാടകയ്ക്ക് രണ്ട് വാഹനങ്ങള്‍ ആവശ്യമുണ്ട്. ജീപ്പ്, ബൊലീറോ, സ്‌കോര്‍പിയോ പോലുള്ള ഓഫ് റോഡ്/ ഓണ്‍റോഡ് ഉപയോഗങ്ങള്‍ക്ക് പറ്റിയ വാഹനങ്ങളായിരിക്കണം. 1500 കിലോമീറ്റര്‍ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസ വാടക കാണിക്കുന്ന ക്വട്ടേഷന്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചു മണിക്കകം പാലക്കാട് ആര്‍.ഡി.ഒ ഓഫീസില്‍ ലഭിക്കണം.  ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2535585.

ഒറ്റപ്പാലം റവന്യു ഡിവിഷന് കീഴിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് വാടകയ്ക്ക് മൂന്ന് വാഹനങ്ങള്‍ ആവശ്യമുണ്ട്. ഏഴ് സീറ്റുകളുള്ള ജീപ്പ്, ബൊലീറോ, സ്‌കോര്‍പിയോ പോലുള്ള വാഹനങ്ങളായിരിക്കണം. 2000 കിലോമീറ്റര്‍ ഓടുന്നതിനു പ്രതീക്ഷിക്കുന്ന മാസ വാടക കാണിക്കുന്ന ക്വട്ടേഷന്‍ ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടു മണിക്കകം ഒറ്റപ്പാലം റവന്യു ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം.  ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകീട്ട് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2244323

date