Post Category
വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം: കളക്ട്രേറ്റില്‍ വിവരശേഖരണം നടത്തുന്നു
തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച കരട് വിഭജന നിര്‍ദ്ദേശങ്ങളില്‍ അക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവരുടെ വിവരശേഖരണം നടത്തുന്നു. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് 2ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് വിവരശേഖരണം നടത്തുന്നത്.
ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരായി വിവരങ്ങള്‍ നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. വരുന്നവര്‍ കൈപ്പറ്റ് രസീത് നിര്‍ബന്ധമായും കൊണ്ടുവരണം.
date
- Log in to post comments