Post Category
രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് സൈനികരുടെ സേവനം കൊണ്ട് : ജില്ലാ കല്കടര്‍
അതിര്‍ത്തികളില്‍ സൈനികര്‍ ജീവന്‍ പണയംവച്ചു ജോലി ചെയ്യന്നതുകൊണ്ടാണ് രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന്‍. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ഫ്‌ളാഗ് സ്വീകരിച്ച് സായുധസേന പതാകദിനാഘോഷവും പതാക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.കെ മാത്യു (റിട്ട) അധ്യക്ഷനായി. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ മേജര്‍ ഷിജു ഷെരീഫ് (റിട്ട), ലഫ്റ്റനന്റ് കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍(റിട്ട), ലഫ്റ്റനന്റ് കേണല്‍ തോമസ് വര്‍ഗീസ് (റിട്ട), ടി പത്മകുമാര്‍, കെ.എന്‍.മുരളീധരന്‍ ഉണ്ണിത്താന്‍, രവീന്ദ്രനാഥ്, കെ.ടി തോമസ്, അജയ് ഡൊമനിക് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments