എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്- ശുചിത്വ മിഷന് 'പിങ്ക് സ്ക്വാഡ്'
ശബരിമല തീര്‍ഥാടന കാലത്ത് നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും അതുമൂലം ഉണ്ടാകുന്ന മലിനീകരണവും തടയാന്‍ ലക്ഷ്യമിട്ട് വനിതകള്‍ മാത്രം അടങ്ങുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ രംഗത്തിറക്കി തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ലാ ശുചിത്വ മിഷനും. പന്തളം മുതല്‍ വടശ്ശേരിക്കര വരെയുളള ഭാഗങ്ങളിലെ ഹോട്ടലുകള്‍, ശബരിമല തീര്‍ഥാടകര്‍ വിരിവയ്ക്കുന്ന ഇടത്താവളങ്ങള്‍, വഴിയോര വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിലും മലിനീകരണം തടയുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ ടീം ലീഡറും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സി അംബിക അറിയിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിത, ജോയിന്റ് ഡയറക്ടര്‍ ക്ലര്‍ക്ക് മഞ്ചു സക്കറിയ, അടൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുമിമോള്‍, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉദ്യോഗസ്ഥ ചിഞ്ചു മോഹന്‍ എന്നിവരാണ് പിങ്ക് സ്ക്വാഡിലെ അംഗങ്ങള്‍.
- Log in to post comments