Skip to main content

ആപ്ദ മിത്ര അംഗങ്ങളെ ആദരിക്കുന്നു

തിരുവനന്തപുരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ആപ്ദ മിത്ര അംഗങ്ങൾക്ക് ബാഡ്ജ് ഓഫ് ഓണർ നൽകി ആദരിക്കുന്നു. വെള്ളിയാഴ്ച (ഡിസംബർ 20) രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ജില്ലാ കളക്ടർ അനു കുമാരി  ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത പന്ത്രണ്ട് ആപ്ദ മിത്ര അംഗങ്ങൾക്കാണ് ബാഡ്ജ് ഓഫ് ഓണർ നൽക്കി ആദരിക്കുന്നത്. മറ്റ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടാതെ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

date