ജില്ലാതല കേരളോത്സവം ഡിസംബർ 26 മുതൽ 30 വരെ
**സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബർ 26 മുതൽ 30 വരെ ധനുവച്ചപുരത്ത് (കൊല്ലയിൽ) വിവിധ വേദികളിലായി നടക്കും.
കായിക മത്സരങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ എട്ടിന് ധനുവച്ചപുരം വി.റ്റി.എം.എൻ.എസ്.എസ് കോളേജ് സ്റ്റേഡിയത്തിൽ കെ. ആൻസലൻ എം.എൽ.എ നിർവഹിക്കും. കലാമത്സരങ്ങൾ ഡിസംബർ 29 രാവിലെ 8ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായിരിക്കും.
ഡിസംബർ 30 ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് കേരളോത്സവം സമാപിക്കുന്നത്. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
മത്സരം വിവിധ വേദികളിൽ
അത്ലറ്റിക്സ് മത്സരങ്ങൾ വി.റ്റി.എം.എൻ.എസ്.എസ് കോളേജ് സ്റ്റേഡിയത്തിലും, ആർച്ചറി ഗവ.ഗേൾസ് ഹൈസ്കൂൾ ധനുവച്ചപുരത്തും നടക്കും. ഡിസംബർ 27, 28 തിയതികളിൽ ക്രിക്കറ്റ് മത്സരം കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ഫുട്ബോൾ മത്സരം വി.റ്റി.എം.എൻ.എസ്.എസ് കോളേജ് സ്റ്റേഡിയത്തിലും, ബാസ്ക്കറ്റ് ബോൾ മത്സരം ജി.ആർ.പബ്ലിക് സ്കൂൾ ഊരുട്ടുകാലയിലും വോളിബോൾ മത്സരം ഗവ.ഗേൾസ് ഹൈസ്കൂൾ ധനുവച്ചപുരത്തും നടക്കും. ഡിസംബർ 27 രാവിലെ 8 മുതൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരം കുന്നത്തുകാൽ വണ്ടിത്തടം ഇംപൾസ് ബാഡ്മിന്റൺ അക്കാദമിയിലും വടംവലി, ചെസ്സ്, പഞ്ചഗുസ്തി മത്സരങ്ങൾ ഗവ.ഗേൾസ് ഹൈസ്കൂളിലും നടക്കും. നീന്തൽ മത്സരങ്ങൾ ഡിസംബർ 29 രാവിലെ 8 മുതൽ പൂങ്കോട് രാജീവ് ഗാന്ധി നീന്തൽക്കുളത്തിലും നടക്കും.
കലാമത്സരങ്ങൾ ഡിസംബർ 29, 30 തിയതികളിലാണ് നടക്കുന്നത്. ധനുവച്ചപുരം എൻ.കെ.എം എച്ച്.എസ്.എസും ധനുവച്ചപുരം ഗേൾസ് എച്ച്.എസും കലാമത്സരങ്ങൾക്ക് വേദിയാകും.
- Log in to post comments