Post Category
കാരിച്ചാറ എല്‍.പി.എസും സ്മാര്‍ട്ടാകുന്നു
അണ്ടൂര്‍കോണം പഞ്ചായത്തിലെ കാരിച്ചാറ എല്‍.പി. സ്കൂളിന് പുതിയ ഹൈടെക് കെട്ടിടം തയ്യാറാകുന്നു. എ.സമ്പത്ത് എം.പിയുടെ വികസന ഫണ്ടില്‍ നിന്നു ലഭിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്സുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അടങ്ങുന്നതാണ് ഹൈടെക് കെട്ടിടം
പുതിയ കെട്ടിടത്തിന് എ. സമ്പത്ത് എം.പി തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ആര്. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി 170 ഓളം കുട്ടികളാണ് പഠിക്കുന്നത്. പാഠഭാഗത്തിലുള്ള വിഷയങ്ങള്‍ കണ്ടറിയാന്‍ സ്മാര്‍ട്ട് ക്ലാസ്സിലൂടെ സാധിക്കുന്നത് കുഞ്ഞു മനസ്സുകളില്‍ കൗതുകമുണര്‍ത്താനും പഠനം കൂടുതല്‍ രസകരമാക്കാനും സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
(പി.ആര്.പി. 2501/2018)
date
- Log in to post comments