Post Category
ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി: ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നല്‍കി
നിര്‍മ്മാണ ജോലിക്കിടയില്‍ മരണപ്പെട്ട ബംഗാള്‍ സ്വദേശി ഷേക്ക് ഷാജഹാന്റെ ആശ്രിതര്‍ക്ക് ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കി. ചങ്ങനാശ്ശേരി മീഡിയ വില്ലേജിന്റെ നിര്‍മ്മാണ ജോലിക്കിടയിലാണ് അപകടം സംഭവിച്ചത്. ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍.റാംമോഹന്‍, ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ പി. ജി. വിനോദ്കുമാര്‍, എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. സൂപ്രണ്ട് സോജീഷ്. കെ. സാം, മീഡിയ വില്ലേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(കെ.ഐ.ഒ.പി.ആര്‍-2004/18)
date
- Log in to post comments