Post Category
ഇ-സഞ്ജീവനി ടെലി മെഡിസിന്‍ വിഭാഗത്തില്‍ നിയമനം
ആരോഗ്യകേരളം തൃശ്ശൂരിന്റെ കീഴില്‍ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ വിഭാഗത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരേയും എം.ബി.ബി.എസ് ഡോക്ടര്‍മാരേയും താത്ക്കാലികമായി നിയോഗിക്കുന്നതിനായി നവംബര്‍ 4 ന് രാവിലെ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. മെഡിസിന്‍, ഓര്‍ത്തോപീഡിക്, ഇ.എന്‍.ടി, ത്വക്ക്, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും മെടിക്കല്‍ ഓഫീസര്‍മാരുടേയും സേവനമാണ് ആവശ്യമായിവരുന്നത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അതാത് വിഭാഗങ്ങളിലെ പി.ജി ബിരുദവും മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് എം.ബി.ബി.എസ് ബിരുദവുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സര്‍ക്കാര്‍ സര്‍വ്വീസ്, എന്‍.എച്ച്.എം എന്നിവിടങ്ങളില്‍ നിലവില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2325824.
date
- Log in to post comments