Skip to main content

ഡോക്ടര്‍മാരുടെ താത്ക്കാലിക ഒഴിവ്; അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ താത്ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ടി.സി.എം.സി രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) ഒക്ടോബര്‍ 29 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം.

date