Skip to main content

പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന്‌ ജില്ലയില്‍ നടപടി തുടങ്ങി

വാസയോഗ്യമായ സ്വന്തം ഭൂമിയില്‍ വീട്‌ വയ്‌ക്കാന്‍
സന്നദ്ധരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന്‌ ജില്ലയില്‍ നടപടി തുടങ്ങി. ആദ്യഘട്ടമായി, ജില്ലയില്‍ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയി വീട്‌ നഷ്‌ടപ്പെട്ട ദുരന്ത ബാധിതരില്‍ വീട്‌ വയ്‌ക്കുന്നതിന്‌ അനുയോജ
്യമായ ഭൂമിയുള്ളവരും സ്വന്തമായി വീട്‌ വയ്‌ക്കാന്‍ സന്നദ്ധരായിട്ടുള്ളവരുമായവര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം നാല്‌ ലക്ഷം രൂപ അനുവദിക്കുന്നു.
ഗുണഭോക്താക്കള്‍ക്ക്‌ വീട്‌ നിര്‍മാണത്തിന്‌ നാല്‌ ലക്ഷത്തിന്‌ ഉപരിയായ തുക ചെലവാകുന്ന പക്ഷം അധിക തുക ഗുണഭോക്താവ്‌ തന്നെ വഹിക്കേണ്ടതാണ്‌. ഇപ്രകാരം വീട്‌ വയ്‌ക്കാന്‍ താത്‌പര്യമുള്ള ഗുണഭോക്താക്കള്‍ നിശ്ചിത മാത്യകയിലുള്ള അപേക്ഷഫോറം, അനുബന്ധ രേഖകള്‍, സമ്മതപത്രം എന്നിവ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസര്‍ മുഖേന സമര്‍പ്പിക്കണം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല്‌ ലക്ഷം രൂപയില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തുക, ഗുണഭോക്താക്കളില്‍ നിന്നുള്ള നിശ്ചിത അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ വീട്‌ നിര്‍മ്മാണത്തിന്‌ അനുവദിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുകയുടെ 50 ശതമാനം വീട്‌ നിര്‍മ്മാണം 25 
ശതമാനം പൂര്‍ത്തീകരിക്കുമ്പോഴും ശേഷിക്കുന്ന 50 ശതമാനം നിര്‍മാണം 75 ശതമാനം പൂര്‍ത്തീകരിച്ചശേഷവും അനുവദിക്കുന്നതാണെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

date