Skip to main content
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഇടുക്കി ജില്ലാതല സമ്മേളനം ജോയ്‌സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

പിന്നോക്ക വിഭാഗങ്ങളെ  മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ കടമ : ജോയ്‌സ് ജോര്‍ജ് എം പി

 പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളേയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും
കരുതലോടെ കാണുകയും  രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും
രാജ്യത്തെ എല്ലാവരുടെയും ഉത്തരവാദിത്തം ആണെന്ന്  ജോയ്‌സ് ജോര്‍ജ് എം പി
പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഇടുക്കി ജില്ലാതല
സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റു
സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ സാഹചര്യം
മെച്ചപ്പെട്ടതാണെന്നും രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വളര്‍ച്ചക്കൊപ്പം
പട്ടികവിഭാഗങ്ങളെയും എത്തിക്കാനുള്ള  സാഹചര്യം സൃഷ്ട്ടിക്കുന്നതിനു
കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂലമറ്റം അറക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അറക്കുളം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്
കിട്ടിയതും കലാകായിക മത്സരങ്ങളില്‍ വിജയിച്ചതുമായ  പട്ടികജാതി
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാന വിതരണവും,
രോഗബാധിതര്‍ക്ക് ചികിത്സ ധനസഹായം കിട്ടുന്നതിനുള്ള അനുമതിയും നല്‍കി.
കൂടാതെ തൊടുപുഴ അഡിഷണല്‍ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും
ആയ അഡ്വ.മനോജ് കുര്യന്‍ സംഘടിപ്പിച്ച 'പട്ടികജാതി
വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം' എന്ന
വിഷയത്തെക്കുറിച്ചുള്ള വിജ്ഞാന ക്ലാസും നടന്നു. തദ്ദേശ സ്വയംഭരണ
ജനപ്രധിനിധികള്‍ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു.

         ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍.രഘു, ഉഷ ഗോപിനാഥ്, അറക്കുളം
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ മാനുവല്‍ , ക്ഷേമകാര്യ കമ്മിറ്റി
ചെയര്‍പേഴ്‌സണ്‍  ചെല്ലമ്മ ദാമോദരന്‍, രമ രാജീവ്, രാജന്‍ മക്കുപാറ,
കെ.ശങ്കര്‍, ടോമി വാളികുളം, ഡാര്‍വിന്‍ പപ്പു എന്നിവര്‍ ആശംസകള്‍
നേര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എത്ിരായ അതിക്രമം
തടയല്‍ എന്ന വിഷയത്തില്‍ അഡ്വ. മനോജ് കുര്യന്‍ സെമിനാര്‍ നയിച്ചു.
പട്ടികജാതി വികസന ഓഫീസര്‍മാര്‍, പട്ടികവര്‍ഗ്ഗ വകുപ്പിലെ ഉദ്യോഗസ്ഥര്‍,
പ്രമോട്ടര്‍മാര്‍,  മറ്റ് പഞ്ചായത്ത് മെമ്പര്‍മാര്‍, ഇടുക്കി ബ്ലോക്ക്
പട്ടികജാതി വികസന ഓഫീസര്‍ പി.എന്‍. സതീശന്‍ എ്ന്നിവര്‍ സംസാരിച്ചു.

date