Post Category
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍
റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക്
നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത സേവന
പരിചയമുള്ള ബി.എസ്.സി/ എം.എസ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ(സ്ത്രീകള്‍
മാത്രം) കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന തിരഞ്ഞെടുക്കുന്നു.
ഇന്റര്‍വ്യൂ നവംബര്‍ 19,20,21,22,23 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച്
നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദ വിവരങ്ങള്‍ അടങ്ങിയ
ബയോഡേറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഒക്ടോബര്‍
30നകം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.
വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ്
സന്ദര്‍ശിക്കണം.
date
- Log in to post comments