ചേലക്കര ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. തൃശ്ശൂര്‍ കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതു നിരീക്ഷകന്‍ മുജീബുര്‍ റഹ്മാന്‍ ഖാന്‍, ചിലവ് നിരീക്ഷകന്‍ അനുരാഗ് എസ്. ധരിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഉപതിരഞ്ഞെടുപ്പിനായി ചേലക്കര മണ്ഡലത്തില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡെപ്യൂട്ടികളക്ടര്‍ (ജനറല്‍) ടി. മുരളി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യന്‍, ചേലക്കര നിയമസഭാ മണ്ഡലം വരണാധികാരിയായ സര്‍വ്വെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ആശ, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments