Post Category
ചേലക്കര ഉപതിരഞ്ഞെടുപ്പ്: ജനറല്‍ ഒബ്സര്‍വറെയും എക്സ്പെന്റീച്ചര്‍ ഒബ്സര്‍വറെയും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം
061 ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനറല്‍ ഒബ്സര്‍വറായ മുജീബുര്‍ റഹ്മാന് ഖാനും എക്സ്പെന്റീച്ചര്‍ ഒബ്സര്‍വറായ അനുരാഗ് എസ്. ധരിയയും ജില്ലയിലെത്തി. തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ വൈകീട്ട് 3 മുതല്‍ 5 മണി വരെ വോട്ടര്‍മാര്‍ക്ക് ഒബ്സര്‍വര്‍മാരെ കാണാന്‍ സൗകര്യം ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് ഔദ്യോഗിക ഫോണ്‍ നമ്പറായ ജനറല്‍ ഒബ്സര്‍വര്‍ (9188922464), എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍ (9188922465) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments