വാഹന ലേലം
തൃശ്ശൂര്‍ സിറ്റി കമ്മീഷണര്‍ ഓഫ് പോലീസിന്റെ അധീനതയിലുള്ള തൃശ്ശൂര്‍ സിറ്റി ഡി.എച്ച്.ക്യു ക്യാമ്പില്‍ (എ.ആര്‍ ക്യാമ്പ്) സൂക്ഷിച്ചിരിക്കുന്ന എന്‍ഡിപിസി ആക്ട് കേസുകളില്‍ ഉള്‍പ്പെട്ട 18 വാഹനങ്ങളുടെ ഇ-ലേലം നവംബര്‍ 1 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ www.mstcecommerce.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. വാഹനങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ലേല തീയതിക്ക് മുന്‍പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ബന്ധപ്പെട്ട വാഹനം സൂക്ഷിക്കുന്ന തൃശ്ശൂര്‍ സിറ്റി ഡി.എച്ച്.ക്യു ക്യാമ്പ് (എ.ആര്‍ ക്യാമ്പ്) അധികൃതരുടെ അനുമതിയോടെ പരിസോധിക്കാവുന്നതാണ്. ഫോണ്‍: 0487 2423511.
- Log in to post comments