Post Category
ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്
ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്സ് 2024-26 ബാച്ചില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ, ഡിഗ്രിയോ, എം.എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 മദ്ധ്യേ. പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നവംബര്‍ 15 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 8547126028, 04734 296496 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments