ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ / ഫീല്‍ഡ് വര്‍ക്കര്‍ താല്‍ക്കാലിക നിയമനം
ഫെയര്‍ വാല്യൂ പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി മൂന്നു മാസത്തേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ / ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും ചെയിന്‍ സര്‍വ്വെ അല്ലെങ്കില്‍ മറ്റു സര്‍വ്വെ കോഴ്സുകള്‍ പാസ്സായവര്‍ക്കും റവന്യൂ ജോലികളില്‍ പ്രാവീണ്യം ഉള്ളവര്‍ക്കും ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ മുന്‍ഗണനയുണ്ട്. എസ്.എസ്.എല്‍.സി, എം.എസ്. ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (മലയാളം & ഇംഗ്ലീഷ്) കോഴ്സുകള്‍ പാസ്സായവര്‍ക്കും ഡാറ്റാ എന്‍ട്രി ജോലികളില്‍ മുന്‍പരിചയമുള്ളവര്‍ക്കും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മുന്‍ഗണന ലഭിക്കും. ഒക്ടോബര്‍ 22 രാവിലെ 10ന് തിരുവനന്തപുരം താലൂക്ക് ഓഫീസിലും 23 ന് രാവിലെ 10ന് ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലും 24ന് രാവിലെ 10ന് വര്‍ക്കല താലൂക്കോഫീസിലും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് സബ്കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
(പി.ആര്.പി. 2507/2018)
- Log in to post comments