ഡിസ്ട്രിക്ട് കളക്‌ടേഴ്‌സ് ട്രോഫി; എസ്.എന്‍ പബ്ലിക് സ്‌കൂള്‍ ജില്ലാതല ചാമ്പ്യന്‍
ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്റെ ജില്ലാതല ചാമ്പ്യ•ാരെ (ഡിസ്ട്രിക്ട് കളക്‌ടേഴ്‌സ്് ട്രോഫി )കണ്ടെത്താന്‍ ലേക്ഫോര്‍ഡ് സ്‌കൂളില്‍ നടത്തിയമത്സരത്തില്‍ കൊല്ലം എസ്.എന്‍ പബ്ലിക് സ്‌കൂള്‍ ടീം ജേതാക്കളായി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഡിസ്ട്രിക്ട് കളക്‌ടേഴ്‌സ്് ട്രോഫിയും ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് സമ്മാനിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
ലേക്ഫോര്‍ഡ് സ്‌കൂളില്‍ നടന്ന മത്സരം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ഐ.ക്യെ.എ കൊല്ലം ചാപ്റ്റര്‍ പ്രസിഡന്റ് ബി. ശിവകുമാര്‍ ബി അധ്യക്ഷനായി. കൊല്ലം ചാപ്റ്റര്‍ സെക്രട്ടറി അഡ്വ. ഡി.ഷൈന്‍ ദേവ്, സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ശ്യാമള കുമാരി, ലേക്ഫോര്‍ഡ് സ്‌കൂള്‍ ചെയര്‍മാന്‍ അമൃതലാല്‍, പ്രിന്‍സിപ്പല്‍ മെലിന്‍ ഐ.ക്യെ.എ കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ ദിവ്യാ മോഹന്‍, ക്വിസ് മാസ്റ്റര്‍ സ്‌നേഹജ് ശ്രീനിവാസിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments