Skip to main content

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് അവാർഡ് പൂജപ്പുര എൽ.ബി.എസിന്

എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ മികവ് പുലർത്തുന്നവർക്കായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളേജിന് ലഭിച്ചു. രാജ്യത്തെ തന്നെ ആദ്യ സംരംഭമായ വനിത സാറ്റലൈറ്റ് വിസാറ്റ്, ഏഴ് പേറ്റന്റുകൾ, റോബോട്ടിക്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ എന്നിവയിലെ കോളേജിന്റെ പ്രകടനം ദേശീയ തലത്തിൽ മുൻ നിരയിലെത്താൻ സഹായിച്ചതായി എൽ.ബി.എസ് ഡയറക്ടർ ഡോ.എം അബ്ദുൾ റഹ്മാൻ അറിയിച്ചു.

വെള്ളയമ്പലം എഞ്ചിനിയേഴ്സ് ഇന്ത്യ ഹാളിൽ നടന്ന ചടങ്ങിൽ എ.പി.ജെ അബ്ദുൾ കലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.ശിവപ്രസാദ് അവാർഡ് സമ്മാനിച്ചു. ഡയറക്ടർ ഡോ.എം അബ്ദുൾ റഹ്മാൻ, എഞ്ചിനീയേഴ്സ് ഇന്ത്യ ചെയർമാൻ ബാലകൃഷ്ണൻ നായർ, സെക്രട്ടറി കെ.സുരേഷ് കുമാർ, എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.സ്മിതമോൾ എം.ബി. എന്നിവർ പങ്കെടുത്തു.

date