കിള്ളിയാര്സിറ്റി മിഷന് പെയിന്റിംഗ്, കവിതാരചന മത്സരം
കിള്ളിയാര്സിറ്റി മിഷന് പ്രചാരണ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള സ്കൂളുകളില്‍ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നാളെ (ഒക്ടോബര്‍ 24) രാവിലെ 10ന് പെയിന്റിംഗ് മത്സരവും 26 ന് രാവിലെ 10ന് കവിതാരചന മത്സരവും സംഘടിപ്പിക്കും.
നഗരസഭ മെയിന്‍ ഓഫിസിന് മുന്‍വശത്തുള്ള കിള്ളിയാര്സിറ്റി മിഷന് ഓഫീസിലാണു മത്സരങ്ങള്‍. ഓരോ മത്സരത്തിലും ഒരു സ്കൂളില്‍നിന്ന് രണ്ടണ്‍ു വിദ്യാര്‍ഥികള്‍ക്കു വീതം പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേര് വിവരം സ്കൂള്‍ അധികൃതര്‍ നഗരസഭ മെയിന്‍ ഓഫീസിനു മുന്‍വശത്തുള്ള കിള്ളിയാര്സിറ്റി ഓഫിസില്‍ നേരിട്ടോ സശഹഹശ്യമൃരശ്യോശശൈീി@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ ഇന്ന് (ഒക്ടോബര്‍ 23) വൈകിട്ട് അഞ്ചിനു മുന്‍പ് അയക്കണം. പെയിന്റിംഗ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പെയിന്റിംഗിന് ആവശ്യമായ സാധനങ്ങള്‍ കൊണ്ണ്ടുവരണം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് കൊണ്ണ്ടുവരണമെന്നും കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
(പി.ആര്.പി. 2519/2018)
- Log in to post comments