കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു
മണ്ണിന്റെ ഘടനയും ജൈവാംശവുമെല്ലാം ശാസ്ത്രീയമായി പരിശോധിച്ച് അനുയോജ്യമായ കൃഷി ചെയ്യാനും ആവശ്യത്തിന് മാത്രം വളപ്രയോഗം നടത്താനും കര്‍ഷകരെ സഹായിക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണത്തിന് ജില്ലയില്‍ തുടക്കം. നാഷണല്‍ മിഷന്‍ ഓണ്‍ സസ്റ്റയിനബിള്‍ അഗ്രികള്‍ച്ചര്‍ പദ്ധതി പ്രകാരം കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ 2024-25 വര്‍ഷം 5,800 മണ്ണ് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 5,150 സാമ്പിളുകളുടെ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.
ആദ്യഘട്ട വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. ജില്ലാ മണ്ണ് പരിശോധനാ ലാബിന് ലഭിച്ച നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍.എ.ബി.എല്‍) സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനവും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജേഷ് അധ്യക്ഷനായി. ‘ആത്മ' പ്രോജക്ട് ഡയറക്ടര്‍ ഗീത, അസി. സോയില്‍ കെമിസ്റ്റ് ഹരീഷ് എന്നിവര്‍ സംസാരിച്ചു. സദാനന്ദപുരം എഫ്.എസ്.ആര്‍.എസ് അസി. പ്രൊഫസര്‍ ഡോ. രഞ്ജന്‍ ബോധവത്കരണ ക്ലാസെടുത്തു.
- Log in to post comments