Post Category
നവീകരിച്ച സബ് ജയില്‍ റോഡ് നാടിന് സമര്‍പ്പിച്ചു
കൊട്ടാരക്കരയില്‍ നവീകരിച്ച സബ് ജയില്‍ റോഡ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. ഇടുങ്ങിയ റോഡിന്റെ വീതി കൂട്ടി കോണ്‍ഗ്രീറ്റ് ചെയ്താണ് നവീകരണം പൂര്‍ത്തിയാക്കിയത്. ബൈപ്പാസിന് തുല്യമായ രീതിയിലാണ് റോഡ് നവീകരിച്ചതെന്നും കൊട്ടാരക്കരയുടെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കാന്‍ ഈ വഴി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. എം.സി റോഡിനെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. നഗരസഭയുടെ 7.5 ലക്ഷം രൂപ ചെലവിലാണ് നവീകരണം. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments