Skip to main content

സ്‌പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജനുവരി 17ന് രാവിലെ 10 മുതല്‍ 12.30 വരെ കൊട്ടാരക്കര അവന്നൂരിലെ കോഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ നടക്കും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in ലും 9496366741, 8547618290 നമ്പറുകളിലും ലഭിക്കും.

date